top of page


എന്നെക്കുറിച്ച് 

സ്വപ്‌നങ്ങൾ കാണുന്ന ഒരു സാധാരണക്കാരൻ . സ്വയം സഹൃദയൻ എന്ന് പരിചയപ്പെടുത്താൻ ആഗ്രഹിക്കുന്നു 
കേരളം വിട്ടു ഇന്ത്യയിൽ തന്നെ  താമസമായ ഒരു മലയാളി.
യാത്ര,  ഡ്രൈവിംഗ് , പ്രകൃതി , വന്യജീവികൾ,  സിനിമ , കല , രാഷ്ട്രീയം, ഫോട്ടോഗ്രാഫി,  എഴുത്ത്  എന്നിവ വലിയ ഇഷ്ടങ്ങൾ   - പക്ഷേ യാത്ര എന്നത് യഥാർത്ഥ അഭിനിവേശം 
ഏവരെയും പോലെ യാത്രകൾ ഇഷ്ടമാണെങ്കിലും , മറ്റാരേക്കാളും കുറച്ചധികം ഇഷ്ടമാണ്. പ്രായം കൂടുമ്പോൾ യാത്രകളോടുള്ള ഇഷ്ടവും കൂടി  അഭിനിവേശത്തിന്റെ പാരതമ്യതയിലേക്കെത്തിക്കൊണ്ടിരിക്കുന്നു. ഭൂമിയിലുള്ള ഓരോ ദിനവും പുതിയ സ്ഥലങ്ങൾ കാണുന്നതിനെ പറ്റിയുള്ള ചിന്തകളുമായുള്ള പ്രഭാതങ്ങളാണിപ്പോൾ . 
യാത്രയിൽ കാണുന്ന കാഴ്‌ചകൾ വ്‌ളോഗിംഗ് , ബ്ലോഗിങ് ചെയ്യുന്നത് പുതിയ അഭിരുചികൾ - 
ഒറ്റക്കുള്ള സോളോ ബാക് പാക്കിങ് ട്രിപ്പുകളും , ചെലവൊട്ടും ചുരുക്കാതെയുള്ള യാത്രകളും ഒരേ പോലെ ചെയ്യുന്നു. തലങ്ങും വിലങ്ങും സ്വന്തം വണ്ടിയിൽ യാത്ര ചെയ്തു ഇന്ത്യയെ കണ്ടെത്തുന്നു .. ദൂരയാത്രകളിൽ വണ്ടിയോടിച്ചു പോകുന്നത് ഏറ്റവുമിഷ്ടം.
യാത്രാ സംബന്ധമായ എന്ത് സഹായത്തിനും നിങ്ങൾക്കെന്നെ ബന്ധപ്പെടാം - ഞാൻ ഒരു ട്രാവൽ ഏജന്റോ , യാത്രകളിലൂടെ കമ്മീഷൻ പറ്റുന്ന ഒരു വ്യക്തിയോ അല്ല 

ഇവിടെ പങ്കിടുന്ന യാത്രാനുഭവങ്ങളും വിശേഷങ്ങളും , ആർക്കെങ്കിലും ഉപകാരപ്പെടുമെങ്കിൽ, ഞാൻ കൃതാർത്ഥനായി 

bottom of page