top of page
  • Writer's pictureSunil titto

കാസ് പത്ഥർ (Kaas Plateau) - പ്രകൃതി വാരിയെറിയുന്ന വർണ്ണ വിസ്മയം

ജൂലൈ മുതൽ നവംബർ വരെയുള്ള മാസങ്ങളിൽ , മഹാരാഷ്ട്രയുടെ പശ്ചിമഘട്ട മേഖലകളിലൂടെയുള്ള യാത്ര, താരതമ്യങ്ങളില്ലാത്ത മനോഹാരിതയാണ് . കേരളത്തിലും മറ്റു പശ്ചിമഘട്ട മേഖകളകളെയും അപേക്ഷിച്ചു പുല്മേടുകളാൽ സമൃദ്ധമായ , അധികം ഉയരമില്ലാത്ത വനപ്രദേശങ്ങളാനിവിടം. അതുകൊണ്ടു തന്നെ ഭൂമി ഹരിതാഭയണിഞ്ഞു പൂത്തുലഞ്ഞു നിൽക്കുന്നത്, മൺസൂൺ മാസങ്ങളിൽ കണ്ണിനു കുളിര്മയേകുന്ന കാഴ്ചകൾ കൊണ്ട് നിറഞ്ഞിരിക്കും

കാസ് -2015

കാസ് -2019
യുനെസ്കോ ഹെറിറ്റേജ് പട്ടികയിൽ ശ്രദ്ധയാകർഷിച്ച,കാസ് പ്ളാറ്റ്യു മഹാരാഷ്ട്രയിൽ സത്താര ജില്ലയിൽ , പത്തു കിലോ മീറ്റർ ചുറ്റളവിലുള്ള, പശ്ചിമഘട്ടത്തിലെ ഈ വർണ വിസ്മയം , പൂനെയിൽ നിന്ന് 140 കിലോമീറററുകൾ അകലെയാണ് . പൂനെയിൽ നിന്നും ബാംഗ്ലൂർ ഹൈവേയിൽ യാത്ര ചെയ്‌താൽ രണ്ടര മണിക്കൂർ സത്താരയിലേക്കും, പിന്നെ അവിടെ നിന്നും വലത്തോട്ടു തിരിഞ്ഞു 45 മിനിറ്റ് യാത്ര ചെയ്‌താൽ കാസ് പ്ലേറ്റുവിൽ എത്തി ചേരാം.ഫോട്ടോകളിൽ കൊടുത്തിരിക്കുന്ന , 2015 , 2019 വർഷങ്ങളിൽ പൂക്കളുടെ നിറങ്ങൾ തമ്മിലുള്ള വത്യാസങ്ങൾ ശ്രദ്ധിക്കൂ- രണ്ടു സമയങ്ങളിലായി പോയപ്പോഴുണ്ടായ വത്യാസമാണത് . ഈ വര്ഷം , മഴ കൂടുതലായതു കൊണ്ട് പൂക്കൾ വിരിഞ്ഞു തുടങ്ങാൻ കുറച്ചു താമസമെടുത്തു. . ഒരു മാസ കാലയവിനുള്ളിൽ വർണങ്ങളിലുണ്ടാകുന്ന മാറ്റം വിസ്മയാവഹമാണ്. മഞ്ഞ പൂക്കൾ മാറി , വയലറ്റും, പിങ്കും നിറങ്ങളിലേക്കും പിന്നെ വിവിധ വർണങ്ങളുടെ സങ്കലനത്തിലും രണ്ടു മാസത്തോളം കാസ്‌, സന്ദർശകർക്ക് വർണ വിസ്മയമൊരുക്കും. കാസ് പ്ലേറ്റിയുവിൽ ഏകദേശം 850ൽ പരം പൂക്കളുണ്ടാക്കുന്ന വെത്യസ്ത സ്പീഷിസുകളെ കണ്ടെത്തിയിട്ടുണ്ടത്രെ.

കാസ് തടാകം, കൊയ്‌ന തടാകം, പശ്ചിമ ഘട്ടത്തിന്റെ മനോഹാരിത നിറഞ്ഞ ഗ്രാമങ്ങൾ എന്നിവയെല്ലാം കാശ് സന്ദർശിക്കുന്നവർക്ക് കണ്ടു വരാം.

അടുത്ത കാലത്തായി സന്ദർശകരുടെ എണ്ണം ക്രമാതീതമായി വർധിച്ചതിനാൽ , സന്ദർശനം ദിവസേന രണ്ടായിരം പേർക്കായി നിയന്ത്രിച്ചിട്ടുണ്ട്. ഓൺലൈൻ മുഖേന ബുക്ക് ചെയ്തു വേണം സന്ദർശിക്കാൻ

https://www.kas.ind.in എന്ന സൈറ്റ് വഴി ഓൺലൈൻ ആയി രജിസ്റ്റർ ചെയ്തു പ്രിന്റ് ഔട്ട് കാണിക്കണംശനി, ഞായർ, പൊതു അവധി ദിനങ്ങൾ ഒഴിവാക്കി പോയാൽ , പ്രകൃതിയുടെ മനോഹാരിതയിൽ ആൾ തിരക്കില്ലാതെ കാസ് സന്ദർശിക്കാൻ പറ്റും. മറ്റിടങ്ങളിലെല്ലാം പോലെ , ടൂറിസതിന്റെ കടന്നു കയറ്റം ഈ പ്രദേശത്തെ പതുക്കെ മലിനമാക്കി തുടങ്ങിയിരിക്കുന്നു. പ്രകൃതിയോടോ, ഭൂമിയോടൊ ഒരുതരവാദിത്തവുമില്ലാത്ത മനുഷ്യന്റെ കടന്നുകയറ്റത്തിന്റെ മറ്റൊരവശേഷിപ്പായി കാസ് മാറാതിരിക്കണമെങ്കിൽ, സ്വയം നിയന്ത്രണമില്ലാത്ത ആൾക്കൂട്ടത്തെ സർക്കാർ സംവിധാനങ്ങളിൽ നിയന്ത്രിച്ച പറ്റൂ.


0 comments
bottom of page