top of page
  • Writer's pictureSunil titto

ചൈനാ യാത്ര - തയ്യാറെടുപ്പുകൾ എന്തൊക്കെ

വിസാപ്രോസസ്സിംഗ് മുതൽ ,ചൈനാ യാത്രക്ക് തെയ്യാറെടുക്കുന്നവർക്കായുള്ള കുറിപ്പുകൾ



ഭൂഗോളത്തിലെ ജനസംഖ്യയുടെ ഇരുപതു ശതമാനത്തോളം ആൾക്കാർ വസിക്കുന്ന എന്നാൽ അതിനോടടുത്തു തന്നെ ജനസംഖ്യയുള്ള ഇന്ത്യയേക്കാൾ മൂന്നിരട്ടി വലിപ്പം . വൈവിധ്യവും , അതോടൊപ്പം തന്നെ മറ്റുള്ളവർ വൈചിത്ര്യമായി കാണുന്ന ഭക്ഷണ രീതികൾ, ഒരേ ഭാഷ സംസാരിക്കുന്ന നൂറ്റിനാൽപ്പതോളം കോടി ജനങ്ങൾ, കമ്മ്യൂണിസത്തോടൊപ്പം , മുതലാളിത്തിന്റെ രീതികളെയും ഉൾക്കൊണ്ടു കൊണ്ട് വളർത്തി കൊണ്ടുവന്ന സമ്പദ് ഘടനയും ഭരണവും, ലോകത്തെ വിസ്മയിപ്പിക്കുന്ന വ്യാവസായിക വളർച്ച, ഗൂഗിൾ മാപ് മുതൽ ഹബ്ബിൾ ടെലസ്കോപ് വരെ ലോകത്തെവിടെയുമുള്ള ഏതൊരു സാധനത്തിനും സമാന്തരമായി അതോടൊപ്പം തന്നെയുള്ള ഉൽപ്പന്നങ്ങൾ സൃഷ്ടിച്ചു അത്ഭുതം കാണിക്കുന്ന രാജ്യം , വന്മതിലും, ടാങ് രാജവംശത്തിന്റെ അവശേഷിപ്പുകളുമുള്ള സാംസ്കാരിക വൈവിധ്യം -

യൂറോപ്യൻ , അമേരിക്കൻ രാജ്യങ്ങളും, ഇന്ത്യ അടക്കമുള്ള ഏഷ്യൻ രാജ്യങ്ങളും നിഗൂഢതയുടെ നോക്കി കാണുന്ന, എന്നാൽ മനോഹരമായ സംസ്കൃതിയും ഇന്ത്യയോളം തന്നെ ഭൂവൈവിധ്യവുമുള്ള ചൈന -

ഇതെല്ലാമായ ചൈനയെ, ലോക സഞ്ചാര ഭൂപടത്തിൽ , അതിലും ചുരുക്കി പറഞ്ഞാൽ ഇന്ത്യക്കാരുടെ സഞ്ചാര ഭൂപടത്തിൽ പൊതുവെ വിരളമായേ പരാമർശിച്ചു കണ്ടിട്ടുള്ളൂ. ഇതൊക്കെ തന്നെയാണ് ഈ വർഷത്തെ സോളോ ബാഗ് പാക്കിങ് യാത്രയിൽ ചൈനയെ തെരഞ്ഞെടുക്കാനുള്ള പ്രധാന കാരണമായത്. ചെലവ് ചുരുക്കി വർഷത്തിലൊരിക്കൽ എങ്ങനെ ഒരു വിദേശ സഞ്ചാരം നടത്തം എന്ന ലിറ്റ്മസ്

ടെസ്റ്റുകൂടിയായിരുന്നു ഇത്

ഇന്ത്യയുടെ മൂന്നിരട്ടിയുള്ള ചൈനയിൽ കേവലം ഒൻപതു ദിവസങ്ങൾ മാത്രമായിരുന്നു എനിക്ക് യാത്രക്കായി ഉണ്ടായിരുന്ന സമയം. അത്കൊണ്ട് ബീജിംഗ് , ഷാങ്ങ്ഹായ് , ഷാവോസിങ് എന്നീ മൂന്ന് സ്ഥലങ്ങളാണ് ഞാൻ യാത്രക്കായി തെരഞ്ഞെടുത്തത്

തയ്യാറെടുപ്പുകൾ

ചൈനാ വിസ പ്രോസസ്സ് മുതൽ മറക്കാനാവാത്ത അനുഭവങ്ങളായിരുന്നു ഈ യാത്ര മുഴുവൻ.


യാത്രകളിൽ മാപ്പ്നോക്കി സ്ഥലങ്ങൾ മനസ്സിലാക്കുന്നതിലുപരിയായി വലിയ തയ്യാറെടുപ്പുകളൊന്നും പൊതുവെ ഞാൻ ചെയ്യാറില്ല . അതിന്റേതായ ഗുണങ്ങളും ഒപ്പം ചില ദോഷങ്ങളും ഉണ്ട് താനും. പ്രത്യേകിച്ച് ചൈന പോലെ ഒരു രാജ്യത്തു യാത്ര ചെയ്യുമ്പോൾ , ഭാഷ കൈകാര്യം ചെയ്യാനുള്ള ട്രാൻസ്‌ലേറ്റർ നേരത്തെ മൊബൈലിൽ ഇൻസ്റ്റാൾ ചെയ്തു വെക്കുക എന്ന കാര്യം പോലും വിട്ടു പൊയി. എങ്കിലും ഇനി യാത്ര ചെയ്യുന്നവർക്കായുള്ള ചില അവശ്യ വസ്തുക്കളുടെ ലിസ്റ്റ് താഴെ കൊടുക്കുന്നു

1. ചൈനീസ് ഭാഷ ട്രാൻസിലേറ്റർ - ബൈഡു ട്രാൻസലേറ്റർ വളരെയേറെ ഉപകാരപ്രദം ആണ് .

2. VPN അപ്ലിക്കേഷൻ - ചൈനയിൽ ഗൂഗിൾ, ഫേസ്ബുക്, വഹട്സപ്പ് തുടങ്ങിയ അപ്പ്ലിക്കേഷനുകൾ വർക്ക് ചെയ്യില്ല . അവർക്കൊരു സമാന്തര ഇന്റർനെറ്റ് സംവിധാനം ഉണ്ട്. ഗൂഗിൾ മാപ്പിനും , ഗൂഗിൾ സെർച്ചിനും എല്ലാം ചൈനക്കാർക്ക് അവരുടേതായ അപ്പ്ലിക്കേഷനുകൾ ചൈനീസ് ഭാഷയിൽ ഉണ്ട്. ഒരു VPN മൊബൈലിൽ ഇൻസ്റ്റാൾ ചെയ്‌താൽ ഈ പ്രശ്നം തീരും

3 . മൊബൈൽ ഇന്റർനെറ്റ് & കാളിങ് - ചൈനയിൽ, ഗവൺമെന്റ് അധീനതയിൽ മൂന്നു മൊബൈൽ കമ്പനികളാണ് ഉള്ളത്. ചൈനയിൽ ഡാറ്റ എന്നാൽ വിലപിടിപ്പുള്ള സംഭവം ആണ് . 20 ജിബി പാക്കിന് 300 യുവാൻ (3000 രൂപയോളം) ആണ്. , വോഡാഫോൺ യുസേഴ്‌സിനായി മൂവായിരം രൂപയുടെ അൺലിമിറ്റഡ് ഇൻകമിങ്, ഔട്ട് ഗോയിങ് കാൾ, ലിമിറ്റഡ് ഇന്റർനെറ്റ് എന്നിവ ഉള്ള ഉള്ള ഇന്റർനാഷണൽ റോമിങ് പാക്കേജ് ആക്ടിവട് ചെയ്താണ് ഞാൻ ഉപയോഗിച്ചത്. ഇന്ത്യയിൽ തന്നെയുള്ള എന്റെ സ്വന്തം നമ്പറിൽ ഈ ചുരുങ്ങിയ തുകക്ക് , ഇന്റർനാഷണൽ റോമിങ്ങിൽ സ്വന്തം നമ്പരിൽ തന്നെ ലഭ്യമായിരിക്കും

4 മാപ് അപ്ലിക്കേഷൻ - ബൈദു മാപ് അപ്ലിക്കേഷൻ ആണ് ചൈനക്കാരുടെ ഗൂഗിൾ മാപ് . ആപ്പിൾ മാപ് ഇവിടെ നന്നായി വർക് ചെയ്യും. ഞാൻ ആപ്പിൾ മാപ് ആയിരുന്നു ഉപയോഗിച്ചത് . ഗൂഗിൾ മാപ് വിശ്വാസ്യയോഗ്യമല്ല.

5. ഹോട്ടൽ ബുക്കിങ്ങുകൾ - agoda , makemytrip , ട്രിപ്പ്.കോം എന്നീ സൈറ്റുകൾ. ശ്രദ്ധിക്കുക - ഇന്ത്യൻ ഏജൻസികളായ goibibo , oyo തുടങ്ങിയവർക്ക് വളരെ പരിമിതമായ ഒപ്റേൻസ് മാത്രമേ ചൈനയിൽ ഉള്ളൂ - അതും വിശ്വാസ യോഗ്യം അല്ല .

മറ്റു ടിക്കറ്റുകൾക്ക് klook.com (മ്യൂസിയം, ലോക്കൽ സൈറ്റ് സീൻ തുടങ്ങിയവക്ക് )

6. ലോക്കൽ സിറ്റി ട്രാവൽ - ഷാങ്ങ്ഹായ്, ബെയ്‌ജിങ്‌ നഗരങ്ങളിൽ മെട്രോ വ്യാപകമാണ്. ചീപ് ആൻഡ് ബേസ്ഡ് ഓപ്ഷൻ. ഇംഗ്ലീഷിലുള്ള സൂചികകൾ ഉള്ളതിനാൽ വളരെ എളുപ്പം സ്ഥലങ്ങൾ കണ്ടു പിടിക്കാം. . ബസ് ഡോറിനടുത് വെച്ചിട്ടുള്ള ബോക്സിൽ പൈസ ഇട്ടു നമുക്ക് സഞ്ചരിക്കാൻ പറ്റും. എന്നാലും ബസ്സിൽ റൂട്ട് കണ്ടു പിടിക്കാനും സംസാരിച്ചു മനസ്സിലാക്കാനും ചെറിയ പ്രയാസങ്ങൾ നേരിടും. ബസ് സർവീസ്, മെട്രോ റൂട്ടുകൾ അടങ്ങുന്ന മാപ്പ് ടൂറിസ്റ്റ് ഇൻഫോർമേഷൻ സെന്ററിൽ കിട്ടും . ചൈനീസ് ബാങ്ക് അക്കൗണ്ട് ഉണ്ടെങ്കിൽ പല സ്ഥലങ്ങളിലായി ലോക്ക് ചെയ്തു വെച്ചിട്ടുള്ള സൈക്കിളുകൾ, അൺലോക്ക് ചെയ്തു ഉപയോഗിക്കാം . ദിദി (didi) ആണ് അവരുടെ സമാന്തര യൂബർ ടാക്സി സർവീസ്

ഷാങ്ങ്ഹായ് , ബെയ്‌ജിങ്‌ ടൂറിസം ഇൻഫോർമേഷൻ സെന്ററുകൾ അത്യാധുനികവും, വളരെയധികം ഉപകാരപ്രദവുമാണ്

7. ചൈനക്കകത്തുള്ള സഞ്ചാരം - ചൈന മാഗ്ലെവ് ബുള്ളറ്റ് ട്രെയിൻ നെറ്റ്‌വർക്ക് ലോകത്തെ തന്നെ ഏറ്റവും നീളം കൂടിയതാണ് . ആകെ 31000കിലോമീറ്ററുകളോളം നീളം വരും.അത്യാധുനികമായ ഈ ട്രെയിൻ സിസ്റ്റം ഗവൺമെന്റ് ഉടമസ്ഥതയിലാണെന്നുള്ളത്. ചൈന ട്രെയിൻ സർവീസുകളെ പറ്റി പിന്നീട് വിശദമാക്കാം. ഡൊമസ്റ്റിക് ഫ്ലൈറ്റുകൾ, ചില സമയങ്ങളിൽ ബുള്ളറ്റ് ട്രെയിനുകളെക്കാളും കുറഞ്ഞ തുകക്ക് ബുക്ക് ചെയ്യാൻ പറ്റും. നഗരങ്ങളെ ബന്ധിപ്പിക്കുന്ന ബസ് സംവിധാനങ്ങളുണ്ട്. ചെലവ് തുലോം കുറവാണ് പക്ഷെ, ദിവസങ്ങൾ കൂടുതലെടുത്തു യാത്ര ചെയ്യേണ്ടി വരും.

8. കറൻസി , സാമ്പത്തികഉപോയാഗം : മാസ്റ്റർകാർഡ്, വിസ എന്നിവ മിക്കവാറും സ്ഥലങ്ങളിലൊന്നും സ്വീകരിക്കുകയില്ല. അവർക്ക് അവരുടേതായ കാർഡ് കമ്പനികൾ ഉണ്ട് ആവശ്യത്തിനുള്ള യുവാൻ കൈയിൽ കരുതിയാൽ നന്നാവും. ചെറിയ സാമ്പത്തിക കൈമാറ്റത്തിനു പേ ടി എം പോലെ ചൈനക്കാർ വീ ചാറ്റ് വാലറ്റ് ആണ് കൂടുതലായും ഉപയോഗിക്കാറ്.

ചില സ്ഥലങ്ങളിൽ മക്‌ഡൊണാൾഡ് പോലെയുള്ള അന്താരാഷ്‌ട്ര ഔട്ലെറ്റുകളിൽ വരെ മാസ്റ്റർ, വിസ കാർഡുകൾ സ്വീകരിക്കുകയില്ല.

0 comments
bottom of page