Sunil titto
മഴക്കാടുകൾ താണ്ടി , തേയില തോട്ടങ്ങളിലൂടെ ധനുഷ്കോടിയിലേക്ക്

DHANUSHKODI
4400 കിലോ മീറ്റർ സോളോ ഡ്രൈവിൽ, ചാലക്കുടി - വാൽപ്പാറ വഴി, ധനുഷ്‌കോടി സന്ദർശിച്ചതിന്റെ ഒരു കുഞ്ഞു വ്ലോഗും ചില ഫോട്ടോകളും
ചാലക്കുടി നിന്നും അതിരപ്പള്ളി -മലക്കപ്പാറ വഴിയുള്ള ഡ്രൈവ് നല്ലൊരു അനുഭവമാണ് . ഇടതൂർന്ന വനത്തിനുള്ളിലൂടെ , കാനന ഭംഗി ആസ്വദിച്ചു , മലക്കപ്പാറ - കേരള ബോർഡറും കടന്നു വാൽപ്പാറയിലേക്ക്. ഈ പ്രദേശത്തെ പശ്ചിമഘട്ടം ഇടതൂർന്നതും , അതി മനോഹരവുമായ വനങ്ങളാൽ സമ്പുഷ്ടമാണ്. ചായ തോട്ടങ്ങളും , ചുരമിറങ്ങുമ്പോൾ ഇടയിൽ എത്തി നോക്കുന്ന കാട്ടുപോത്തുകളും, വരയാടുകളും ആനകളും.പ്രകൃതി സ്നേഹികൾക്ക് മനം കുളിർപ്പിക്കുന്ന യാത്രാനുഭവം.
ATHIRAPPALLI

VALPPARAI



NILGIRI THAR

SHOLAYAR DAM
ചുരമിറങ്ങി കഴിഞ്ഞാൽ പിന്നെ ഉദുമല്പേട്ട് കടന്നു മധുര വഴി രാമേശ്വരത്തേക്കു പോകാം. സമയമുണ്ടെങ്കിൽ അതി മനോഹരമായ നിര്മിതിയായ മധുര മീനാക്ഷി ക്ഷേത്രവും സന്ദർശിക്കാം. പാമ്പൻ പാലവും രാമേശ്വരം സിറ്റിയും കടന്നാൽ പിന്നെ 18 കിലോമീറ്ററോളം കടലിലേക്ക് തള്ളി നിൽക്കുന്ന ബീച്ച് - നടുവിലൂടെയുള്ള റോഡിൽക്കൂടി അറ്റം വരെയുള്ള തികച്ചും ശൂന്യമായ റോഡിൽകൂടിയുള്ള ഡ്രൈവ് - ഏതൊരു യാത്രികനും തന്റെ യാത്രാ ലിസ്റ്റിൽ സൂക്ഷിച്ചിട്ടുണ്ടാവുന്ന സ്ഥലം . അൻപത് വര്ഷങ്ങള്ക്കു മുൻപുള്ള ചുഴലിക്കാറ്റിൽ തകർത്തെറിയപ്പെട്ട പ്രേത നഗരത്തിന്റെ കാണാകാഴ്ചകൾ. ധനുഷ്‌കോടി തീർച്ചയായും സന്ദർശിക്കേണ്ട സ്ഥലം തന്നെയാണ്

PAMBAN BRIDGE
രാമേശ്വരം - രാമനാഥപുരം ജില്ലയിൽ തെക്കു കിഴക്കായി സ്ഥിതിചെയ്യുന്ന പാമ്പൻ ദ്വീപിലാണ് രാമേശ്വരം. സ്വപ്നങ്ങൾക്ക് ചിറകുകൾ നൽകിയ ,നമ്മുടെ രാഷ്ട്രപതിയായിരുന്ന അബ്ദുൾ കലാമിന്റെ ജന്മസ്ഥലം , ഏറ്റവും നീളമുള്ള കോറിഡോറുള്ള അമ്പലമായ രാമനാഥ സ്വാമി ടെംപിൾ, ഗൾഫ് ഓഫ് മാന്നാർ മറൈൻ നാഷണൽ പാർക്, പ്രേതനഗരമായ ധനുഷ്‌കോടി - ഇവയെല്ലാം രാമേശ്വരത്തെക്ക് യാത്ര ചെയ്യുന്നവർക്കുള്ള കാഴ്ച്ചകളാണ് .
1964ൽ വീശിയടിച്ച ചുഴലിക്കാറ്റിൽ തകർന്ന ധനുഷ്കോടിയുടെ അവശിഷ്ടങ്ങൾ, പഴയ നഗരത്തിന്റെ ഓർമകളിലേക്ക് കൊണ്ട് പോകുന്നു . രണ്ടു വശങ്ങളിലായി നീണ്ടു കിടക്കുന്ന ബീച്ചുകളിലും , മണൽ തിട്ടകളിലും , ജല ജീവികളുടെയും പക്ഷികളുടെയും വിഹാര കേന്ദ്രമാണ് .

OLD CHURCH at DHANUSHKODI