Sunil titto
നാഗർഹൊളെ - കാട് വിളിക്കുമ്പോൾ
Updated: Dec 18, 2019

കാട്ടു പോത്തുകൾ
അന്നും ഇന്നും എന്നും - നീണ്ട വഴികൾ നേർത്തു പച്ചപ്പിലേക്ക് അലിഞ്ഞു ചേരുന്ന യാത്രകളുടെ ഗൃഹാതുരതയാണ് നഗർഹൊളെ
നാദാപുരത്തു നിന്ന് ബാംഗ്ലൂരിലേക്ക് യാത്ര ചെയ്യാൻ മൂന്നു പ്രധാന വഴികളുണ്ട് - പക്ഷെ എനിക്കെപ്പോഴും, ദൂര കൂടുതൽ കൊണ്ടും സമയ ദൈർഖ്യം കൊണ്ടും അധികമാരും തെരഞ്ഞെടുക്കാത്ത നാലാമത്തെ വഴിയാണിഷ്ടം. വീട്ടിൽ നിന്ന് ഉച്ചക്ക് ശേഷം പുറപ്പെട്ടാൽ, നാല് മണിയാകുമ്പോഴേക്കും , തിരുനെല്ലി- തോൽപ്പെട്ടി വഴിപിരിയുന്ന റോഡിലെ ഉണ്ണിയേട്ടന്റെ അപ്പക്കടയിലെ ഉണ്ണിയപ്പത്തിന്റെ മാധുര്യവും കട്ടൻ ചായയുമായി(ഒറിജിനൽ കട്ടൻ തന്നെ) ഒരു പത്തു മിനിറ്റ് ബ്രേക്ക് - കാനന ഭംഗി ആസ്വദിച്ചു പതുക്കെ ഡ്രൈവ് ചെയ്തു കുട്ടയിൽ നിന്നും വലത്തോട്ട് തിരിഞ്ഞു അഞ്ചു മണിക്ക് മുൻപ് നാഗർഹൊളെ ഗേറ്റിനുള്ളിൽ പ്രവേശിക്കും. പിന്നെ അടുത്ത ഇരുപത്തെട്ടു കിലോമീറ്റർ ഒരു മണിക്കൂറിൽ കൂടുതലെടുത്തു അങ്ങനെ - അങ്ങനെ.. ഇതിനിടയിൽ ആന കൂട്ടങ്ങൾ, കരടി , എണ്ണമറ്റ പുള്ളിമാനുകൾ, കാട്ടുപോത്തുകൾ, കേഴമാൻ, സാമ്പർ മാനുകൾ , nightjar അടക്കമുള്ള പക്ഷികൾ , കാട്ടു നായകൾ , എന്തിനേറെ കടുവയെ വരെ ഇത് വഴി പോകുമ്പോൾ കാണാനുള്ള ഭാഗ്യം ഉണ്ടായിട്ടുണ്ട്
ചിത്രങ്ങൾ പകർത്തിയത്, 2020 ജൂൺ ആദ്യവാരം നഗർഹൊളെ വഴി വന്നപ്പോൾ
ചെറിയ റോഡും , മറ്റു പ്രദേശങ്ങളെ അപേക്ഷിച്ചു കടുവ, ആന സാന്ദ്രത കൂടുതലായതു കൊണ്ടും , ഇരു ചക്രവാഹന യാത്ര കർശനമായി നിരോധിച്ചിരിക്കുന്നു. വൈകിട്ട് ആറു മുതൽ രാവിലെ ആറു മണി വരെ ഒരു വാഹനങ്ങൾക്കും പ്രവേശനം അനുവദിച്ചിട്ടില്ല .
.


ഗുൽമോഹർ പൂത്ത കാനന വഴികൾ

