top of page
  • Writer's pictureSunil titto

ഒരു സ്‌നോർക്കലിംഗ് അനുഭവം - കടലിനടിയിലെ വർണ്ണ കാഴ്ചകൾ


ലോകത്തിലെ തന്നെ ഏറ്റവും സുതാര്യവും തെളിഞ്ഞതുമായ സമുദ്രവും ലഗൂണുകളും ഉള്ള മാലദീവ്‌സ് - അത് വെറും ആലങ്കാരികമായി പറയുന്നതല്ലെന്ന് ഒരു വട്ടം അവിടെ പോയാൽ മനസ്സിലാവും . കടലിനടിയിലെ ലോകം കാണാൻ അവിടെവെച്ചവസരം ലഭിച്ചാലോ ?? കടലിനടിയിലെ ലോകം അത്ഭുതം നിറഞ്ഞതാണെന്ന് കേട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ - അതറിഞ്ഞനുഭവിച്ചാൽ ; പറഞ്ഞു ഫലിപ്പിക്കാൻ പറ്റാത്ത സംഭവമാണ് .. സ്‌നോർക്കലിംഗ്, അല്ലെങ്കിൽ സ്‌കൂബാ ഡൈവിംഗ് വഴി നമുക്ക് ആ ലോകം കാണാൻ പറ്റും. ഏറ്റവും സുന്ദരമായ കോറലുകളും, വർണ മത്സ്യങ്ങളും നിറഞ്ഞ മാൽദീവ്‌സിലെ കടലിനടിയിലെ കാഴ്ചകളിതാ.

കോരി ചൊരിയുന്ന മഴയുള്ള സമയത്താണ് ബോട്ടിൽ മുപ്പത് മിനുട്ടോളം യാത്ര ചെയ്തു സ്‌നോർക്കലിംഗ് ചെയ്യാൻ വേണ്ടി പോയത് . കാര്മേഘങ്ങളാൽ നിറഞ്ഞ ആകാശവും , കൂടാതെ ശക്തമായ മഴയും , ചെറിയ ഭീതി ഉള്ളിൽ നിറച്ചു. കൂടാതെ , വെളിച്ചമില്ലാത്ത സമയത്ത് കടലിനടിയിൽ എങ്ങനെ കാണാൻ പറ്റും എന്നുള്ള സംശയവും . ഡൈവിങ്ങിലെ അതികായന്മാരായ , ഞങ്ങളോടൊപ്പമുണ്ടായിരുന്ന കടലിന്റെ കൂട്ടുകാർ, വെളിച്ചം ആവശ്യമില്ലെന്നും മഴയൊന്നും ഒരു പ്രേശ്നമല്ലെന്നും ഒക്കെ പറഞ്ഞു ധൈര്യം തരാൻ ശ്രേമിച്ചെങ്കിലും ഞങ്ങൾക്കെല്ലാം ഉള്ളിൽ ഒരു പേടിയായിരുന്നു . പിന്നെ രണ്ടും കൽപ്പിച്ചു ഞങ്ങളുടെ കൂടെയുള്ള നീന്തൽ വിദഗ്ദ്ധരെ വിശ്വസിച്ചു വെള്ളത്തിലേക്കിറങ്ങി . പിന്നെയുള്ള കാഴ്‌ച - വർണനാതീതം, നാഷണൽ ജോഗ്രഫിക് ചാനലിലൊക്കെ കാണുന്ന കാഴ്ച കൺ മുൻപിൽ - കുട്ടികളുടെ പ്രിയങ്കരനായ നീമോ ഫിഷ് അടക്കമുള്ള ഒരായിരം വർണങ്ങൾ നിറഞ്ഞ മീനുകൾ , കോറലുകൾ , റീഫുകൾ .. ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ

0 comments
bottom of page